Ultimate magazine theme for WordPress.

റീനു ജോൺസന്‌ ബികോം നു രണ്ടാം റാങ്ക്

റീനു ജോൺസന്‌ ബികോം നു രണ്ടാം റാങ്ക്

ശാസ്ത്ര വഴിയിൽ നിന്ന് കണക്കുകളുടെ ലോകത്തിൽ മിന്നുന്ന തിളക്കവുമായി ജിനുമോൾ ജോൺസൺ. 90 ശതമാനം മാർക്കുമായി പ്ലസ്ടു വിന് നല്ല വിജയം നേടിയ ജിനുമോൾക്ക് ചാർട്ടേർഡ് അക്കൗണ്ടന്റ് ആകണമെന്ന ആഗ്രഹവുമായിട്ടാണ് കൊമേഴ്‌സ് പഠനം തിരഞ്ഞെടുത്തത്. മാർ ക്രിസോസ്റ്റം കോളേജിൽ നിന്ന് കേരള സർവകലാശാല ബി കോം ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് ആണ് ഈ മിടുക്കി പഠിച്ചു നേടിയത്.
തൻ്റെ ലക്ഷ്യമായ ചാർട്ടേർഡ് അക്കൗണ്ടന്റ് ആവുക എന്നത് ഹൃദയത്തിൽ സന്നിവേശിപ്പിക്കപ്പെട്ടപ്പോൾ അക്കൗണ്ടിങ്ങിൻ്റെയും ബിസ്സിനസ്സിൻ്റെയും തിയറികൾ ശാസ്ത്ര വിഷയങ്ങൾ പഠിച്ചു മാത്രം പരിചയിച്ച ജിനുവിന് വളരെ ലളിതമായി തീർന്നു എന്നത് ആവേശത്തോടെ ജിനു പറഞ്ഞു.

പഠന മികവിനൊപ്പം ആത്മീയ വിഷയങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജിനു സ്റ്റേറ്റ് താലന്ത് പരിശോധനകളിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. കൂട്ടത്തിൽ നല്ലൊരു എഴുത്തുകാരിയാകണം എന്ന ആഗ്രഹവും ഈ കൊച്ചു മിടുക്കി പങ്ക് വെച്ചു.

പന്തളം കുന്നിക്കുഴി ചർച് ഓഫ് ഗോഡ് സഭയിലെ സജീവ അംഗങ്ങളായ ജോൺസൺ മിനി ദമ്പതികളുടെ 4 മക്കളിൽ രണ്ടാമത്തവളാണ് ജിനു.

പസ്റൊർ ജസ്റ്റിൻ കായംകുളം

Sharjah city AG