Ultimate magazine theme for WordPress.

*ദക്ഷിണ ചൈനാ കടലിൽ അപൂർവ്വ ‘ബ്ലൂ ഹോൾ’ കണ്ടെത്തി; സ്ഥിരീകരണവുമായി ചൈന*

 

ബെയ്ജിംഗ്: ദക്ഷിണ ചൈനാ കടലിലെ തർക്ക പ്രദേശമായ ഹുവാങ്‌യാൻ ദാവോയിൽ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട അപൂർവ്വ ‘മറൈൻ ബ്ലൂ ഹോൾ’ (കടലിലെ നീലക്കുഴി) കണ്ടെത്തിയതായി ചൈനീസ് പരിസ്ഥിതി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനയിൽ ഇത്തരമൊരു സമുദ്ര പ്രതിഭാസം കണ്ടെത്തുകയും പര്യവേക്ഷണം നടത്തുകയും ചെയ്യുന്നത് ഇതാദ്യമായാണ്.

റേഡിയോകാർബൺ ഡേറ്റിംഗ് പരിശോധനകൾ പ്രകാരം ഈ നീലക്കുഴിക്ക് കുറഞ്ഞത് 3,200 വർഷത്തെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. അതീവ സമ്പന്നമായ ജൈവവൈവിധ്യമുള്ള ഈ ആവാസവ്യവസ്ഥ ഭൂമിയുടെ ഭൂഗർഭശാസ്ത്രപരമായ ചരിത്രവും ലക്ഷക്കണക്കിന് വർഷങ്ങളായുള്ള ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളും കൃത്യമായി പഠിക്കാൻ സമുദ്രപഠന ശാസ്ത്രജ്ഞരെ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ശാസ്ത്രീയമായ നേട്ടങ്ങൾക്കപ്പുറം, ഈ കണ്ടെത്തൽ മേഖലയിൽ വലിയ ഭൂരാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചേക്കാം. ഈ നീലക്കുഴി സ്ഥിതി ചെയ്യുന്ന പ്രദേശം ചൈനയും ഫിലിപ്പീൻസും തമ്മിൽ കടുത്ത പരമാധികാര തർക്കം നിലനിൽക്കുന്ന ഒരിടമാണ്. കൂടാതെ മനുഷ്യന്റെ അമിതമായ ഇടപെടലുകൾ ഈ അപൂർവ്വ ജൈവവൈവസ്ഥയ്ക്കും പവിഴപ്പുറ്റുകൾക്കും വലിയ നാശമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Sharjah city AG

Comments are closed.