ഡാളസ്: റാന്നി ചേത്തയ്ക്കൽ കല്ലിൽ കുടുംബാംഗം സാബു വർഗ്ഗീസ് ഡാളസിൽ നിര്യാതനായി. പരേതരായ കെ.റ്റി. വർഗ്ഗീസ് – കുഞ്ഞൂഞ്ഞമ്മ വർഗ്ഗീസ് ദമ്പതികളുടെ മകനാണ്. ഡാളസ് മാറാനാഥാ ഫുൾ ഗോസ്പൽ സഭാംഗമായിരുന്നു പരേതൻ. ഭൗതിക സംസ്കാര ശുശ്രൂഷകൾ നവംബർ 9 ശനിയാഴ്ച രാവിലെ 9:30 ന് മാറാനാഥാ ഫുൾ ഗോസ്പൽ ആരാധനാലയത്തിൽ (2206 W. Bruton Road, Balch Springs, TX 75181) ആരംഭിച്ച് തുടർന്ന് ഉച്ചയ്ക്ക് 1 മണിയോടെ സണ്ണിവെയ്ലിൽ ഉള്ള ന്യൂ ഹോപ്പ് ഗാർഡൻസ് (500 E. Highway 80, Sunnyvale , TX 75182) സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും.
ഭാര്യ: മേഴ്സി സാബു.
മക്കൾ: കിരൺ, കെവിൻ
മരുമകൾ: ജെനീന ജെയിംസ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരേയും കുടുംബാംഗങ്ങളേയും പ്രാർത്ഥനയിൽ ഓർക്കുക.