എലിസബത്ത് രാജ്ഞി (96) അന്തരിച്ചു
ഇംഗ്ലണ്ട്:യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോർത്തേൺ അയർലണ്ടിന്റെയും മറ്റ് രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും രാജ്ഞിയായിരുന്ന എലിസബത്ത് II, (എലിസബത്ത് അലക്‌സാന്ദ്ര മേരി), ഓർമ്മയായി. സെപ്റ്റംബർ 8 നു സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ വെച്ചാണ് രാജ്ഞി അന്തരിച്ചത്. 1952 ഫെബ്രുവരി 6 മുതൽ യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കൻ അയർലണ്ടിന്റെയും രാജ്ഞി ആയി. 2015-ൽ അവർ വിക്ടോറിയയെ മറികടന്ന് ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയായി മാറി. 1926 ഏപ്രിൽ 21, ബോവ്സ്-ലിയണിന്റെ മൂത്ത മകളായി എലിസബത്തിന്റെ ജനനം.
രാജകുമാരിയുടെ വിദ്യാഭ്യാസത്തിന് മേൽനോട്ടം വഹിച്ചത് കുമാരിയുടെ അമ്മയായിരുന്നു. രണ്ടാമൻ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് എലിസബത്ത് അധികാരത്തിലെത്തിയത്.
1947 നവംബർ 20-ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഫിലിപ്പ് രാജകുമാരൻ, ഡ്യൂക്ക് ഓഫ് എഡിൻബർഗയുമായി വിവാഹം.
മക്കൾ: ചാൾസ് മൂന്നാമൻ രാജാവ്, ആൻഡ്രൂ രാജകുമാരൻ, ഡ്യൂക്ക് ഓഫ് യോർക്ക്, ആനി, റോയൽ രാജകുമാരി, പ്രിൻസ് എഡ്വേർഡ്, വെസെക്സ് പ്രഭു.
മൂത്ത പുത്രനായ ചാള്‍സാണ് ഇനി ബ്രിട്ടന്റെ പുതിയ രാജാവാകുക.
