ഖത്തർ ദേശീയ ദിനം ഇന്ന്; രാജ്യമെങ്ങും ആഘോഷം
യുഎഇ: ഖത്തർ ദേശീയ ദിനം രാജ്യത്ത് ദേശീയ ദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷത്തിൽ ആണ് . വിവിധ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. ലോകകപ്പിന്റെ ഫൈനൽ ദിനം കൂടിയാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇത്തവണ ദേശീയ ദിനാഘോഷത്തിന് മാറ്റു കൂടും. അർജന്റീനയും ഫ്രാൻസും തമ്മിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ജേതാക്കളുമായി ലുസെയ്ൽ ബൗലെവാർഡിൽ പരേഡും നടക്കും.ആധുനിക ഖത്തറിന്റെ ശിൽപ്പിയായ ഷെയ്ഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി 1878 ഡിസംബർ 18ന് അധികാരമേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനമാണ് ഡിസംബർ 18.
