പി.വൈ.പി.എ യു.എ.ഇ റീജിയൻ സിൽവർ ജൂബിലി കൺവൻഷൻ നാളെ മുതൽ
നവംബർ 9: ഷാർജ : പി.വൈ.പി.എ യു.എ.ഇ റീജിയൻ സിൽവർ ജൂബിലി കൺവൻഷൻ നാളെ ( നവം .10 ) മുതൽ നവംബർ 12 വരെ . യു. എ ഇ സമയം വൈ കി ട്ട് 7:30 മുതൽ 10.00 വരെ ഓൺലൈനിലാണ് മീറ്റിംഗുകൾ നടത്തപ്പെടുക . പാസ്റ്റർമാരായ ഷിബിൻ ശാമുവേൽ , ഷിബു തോമസ് ഒക്കലഹോമ , ചെയ്സ് ജോസഫ് എന്നിവർ പ്രസംഗിക്കും . ജമാൽസൺ ജേക്കബ് , വിൽജി തോമസ് , എബിൻ അലക്സ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും . പി.വൈ.പി.എ യു.എ.ഇ റീജിയന്റെ ഫെയ്സ്ബുക്ക് പേജിലും മറ്റു പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലും തത്സമയം വീക്ഷിക്കാം .
