വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍.പി. മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള എല്ലാ സ്‌കൂളുകളിലും സിബിഎസ്ഇ സ്‌കൂളുകള്‍ക്കും നിരോധനം ബാധകമായിരിക്കും. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇത്തരം കാമ്പുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ പറയുന്നത്. സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തില്‍ അടയ്ക്കണം. ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കുകയും വേണം. ഓരോ അധ്യയന വര്‍ഷത്തേക്കും പഠന കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യണം.
കെ അതികഠിനമായ ചൂട് നിലനില്‍ക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ പല വിദ്യാലയങ്ങളും അവധിക്കാല ക്ലാസുകള്‍ നടത്താറുണ്ട്. കുട്ടികളെ ഇത്തരത്തില്‍ നിര്‍ബന്ധിച്ച് ക്ലാസുകളില്‍ ഇരുത്തുന്നത് അവരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കൂടാതെ, വേനല്‍ ചൂട് മൂലം ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
