Ultimate magazine theme for WordPress.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശ്ശൂരിൽ

 

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തൃശ്ശൂരില്‍. മോദിയെ സ്വീകരിക്കാനൊരുങ്ങി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം. വനിതാ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നയങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഇന്നു സ്ത്രീശക്തി സംഗമത്തെ അഭിസംബോധന ചെയ്യും. രണ്ടു ലക്ഷത്തിലേറെ വനിതകള്‍ മോദിയെ കാണാനെത്തും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി രണ്ടു മണിയോടെ വ്യോമ സേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങും. തുടര്‍ന്ന് റോഡുമാര്‍ഗം തൃശ്ശൂരിലേക്കു തിരിക്കും. സ്വരാജ് റൗണ്ടില്‍ ജനറല്‍ ആശുപത്രിക്കു സമീപം പൗരാവലി മോദിയെ സ്വീകരിക്കും. കേന്ദ്ര സുരക്ഷാ സേനയും കേരള പോലീസും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Sharjah city AG
Leave A Reply

Your email address will not be published.