Ultimate magazine theme for WordPress.

അമേരിക്കയില്‍ വൈദികന്‍ കുത്തേറ്റ് മരിച്ചു

 

ഒമാഹ: അമേരിക്കയിലെ നെബ്രാസ്കയിലെ കത്തോലിക്ക ദേവാലയ റെക്ടറിയില്‍ കത്തോലിക്ക വൈദികന്‍ കുത്തേറ്റ് മരിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ അറുപത്തിനാലു വയസ്സുള്ള നെബ്രാസ്കയിലെ ഫോര്‍ട്ട്‌ കാല്‍ഹൗണിലെ സെന്റ്‌ ജോണ്‍ ബാപ്റ്റിസ്റ്റ് കത്തോലിക്കാ ദേവാലയത്തിന്റെ റെക്ടറിയില്‍ നടന്ന ആക്രമണത്തിനിടെ ഫാ. സ്റ്റീഫന്‍ ഗട്ട്ഗ്സെല്‍ എന്ന വൈദികനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഫാ. ഗട്ട്ഗ്സെല്ലിനെ ഒമാഹയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് മുറിവേറ്റ് കിടക്കുന്ന ഫാ. ഗട്ട്സെല്ലിനേയും അക്രമിയെന്ന് കരുതപ്പെടുന്ന വ്യക്തിയേയും കണ്ടെത്തി.അക്രമിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.