കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖല കൺവെൻഷൻ ജനുവരി 3 മുതൽ 7 വരെ ഐപിസി ബേർശേബാ ഗ്രൗണ്ട് കൊട്ടാരക്കരയിൽ നടക്കും. മേഖല പ്രസിഡണ്ട് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി, ജയിംസ് ജോർജ്, വിൽസൺ വർക്കി, ജോൺ എസ്. മരത്തിനാൽ, ജോൺസൺ ഡാനിയേൽ, ഷിബു തോമസ്, സാം ജോർജ് എന്നിവർ പ്രസംഗിക്കും. ശുശ്രൂഷ കുടുംബ സംഗമത്തിൽ പാസ്റ്റർ കെ.സി തോമസ്, എബ്രഹാം ജോർജ്, പാസ്റ്റർ ഫിലിപ്പ് പി തോമസ് എന്നിവർ ക്ലാസുകൾ നയിക്കും. ഐപിസി മേഖലാ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വ്യാഴം ഉച്ചയ്ക്ക് 2 മുതൽ ശുശ്രൂഷ കുടുംബ സംഗമം, വെള്ളി ഉച്ചയ്ക്ക് 2 മുതൽ സഹോദരി സമാജ വാർഷികം, ശനി ഉച്ചയ്ക്ക് 2 മുതൽ പിവൈപിഎ സൺഡേസ്കൂൾ സ്കൂൾ വാർഷികം ഉണ്ടായിരിക്കും. ഞായർ രാവിലെ 8 മുതൽ സംയുക്ത ആരാധനയും കർത്തൃമേശയും ഉണ്ടായിരിക്കും. മേഖലാ സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ, ട്രഷറർ പിഎം ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബിജു ജോസഫ് എന്നിവർ നേതൃത്വം നൽകും

Comments are closed.