ഡല്‍ഹി : ഇന്ത്യ ഒരു ഗംഭീര രാജ്യമാണെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച മോദിയുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചശേഷം തന്നെ ആദ്യം വിളിച്ച ലോകനേതാക്കളില്‍ ഒരാള്‍ നരേന്ദ്രമോദിയാണെന്നും ലോകമൊട്ടാകെ മോദിയെ ഇഷ്ടപ്പെടുന്നെന്നും ഇന്ത്യ ഒരു ഗംഭീര രാജ്യമാണെന്നും നരേന്ദ്രമോദി ഒരു ഗംഭീര മനുഷ്യനാണെന്നും ട്രംപ് സംഭാഷണത്തില്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Comments are closed.