പ്രാർത്ഥനാ സമ്മേളനം
പത്തനംതിട്ട : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ്റെ പ്രെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതു പ്രാർത്ഥനാ സമ്മേളനം ഒക്ടോബർ 31 തിങ്കളാഴ്ച്ച വൈകിട്ട് 6.45 ന് സൂം പ്ലാറ്റ് ഫോമിൽ ആരംഭിക്കും. സഭാ ഭാരവാഹികളായ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോൺസൺ കെ.സാമുവൽ, ജേക്കബ്ബ് ജോർജ്ജ് കെ., ഫിന്നി ജേക്കബ്ബ്, വി.ജെ.തോമസ്, ജോസ് ജോസഫ്, പി.വി ചെറിയാൻ, എം.ഡി.സാമുവൽ, സാം തോമസ്, ഫിന്നി വർഗ്ഗീസ്, ടി.ഒ.പൊടിക്കുഞ്ഞ് തുടങ്ങിയവരും വിവിധ റീജിയണുകളിൽ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും സംബന്ധിക്കും. ഗായകൻ പാസ്റ്റർ വിനിൽ സ്റ്റീഫൻ സംഗീത ശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകും. ജനറൽ കൺവെൻഷൻ്റെ സുഗമമായ നടത്തിപ്പിനുവേണ്ടിയുള്ള പ്രാർത്ഥനാ വിഷയങ്ങളും തത്സമയം ലഭിക്കുന്ന വിഷയങ്ങളും പ്രാർത്ഥിക്കുന്നതോടൊപ്പം ലഘു സന്ദേശങ്ങളും ശ്രവിക്കാവുന്നതാണ്. പാസ്റ്റർ ബിനു എബ്രഹാം ജനറൽ പ്രെയർ കൺവീനറായും പാസ്റ്റർ കെ.ജെ. ജോബ് റീജിയൺ കൺവീനറായും പ്രവർത്തിക്കുന്നു.
Join Zoom https://us02web.zoom.us/j/89752702759?pwd=VldjaktDNS9FUFlpVC9zTHVRQS9SQT09
Meeting ID: 897 5270 2759, Passcode: 12345
വിവരങ്ങൾക്ക് ഫോൺ:
89217 58698 / 9447545387
