Ultimate magazine theme for WordPress.

ഐപിസി പ്രാര്‍ത്ഥനാ സംഗമം

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 13-ാമത് പ്രാര്‍ത്ഥനാ സംഗമം മാര്‍ച്ച് 07, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷതവഹിക്കും. ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ ബോര്‍ഡ് അംഗം പാസ്റ്റര്‍ വര്‍ഗീസ് ബേബി, കായംകുളം വചനസന്ദേശം ‍നല്കും. പാസ്റ്റര്‍ മാത്യു കെ. വര്‍ഗീസ് (പോലീസ് മത്തായി) ‍പ്രാർത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ജെറോം ഐസക്ക്, തൃശൂര്‍ നിര്‍വ്വഹിക്കും.

ലോകം നേരിടുന്ന മഹാമാരിയില്‍നിന്നുള്ള വിടുതല്‍ മധ്യസ്ഥപ്രാര്‍ത്ഥനയായ 13-ാമത് സൂം പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര അംഗങ്ങളെ അണിചേര്‍ക്കണമെന്ന് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ അറിയിക്കുന്നതിനും ഫോണ്‍:9847038083. സൂം ഐഡി: 814 7972 3510 പാസ്‌കോഡ്: 2020

Sharjah city AG