പാസ്റ്റർ എം ജോൺസന് വേണ്ടി പ്രാർത്ഥിക്കുക
ചെങ്ങന്നൂർ : ചർച്ച് ഓഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകനും, കൊട്ടാരക്കര ഡിസ്ട്രിക്റ്റ് പാസ്റ്ററും, മുൻ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എം ജോൺസൺ ഓഗസ്റ്റ് 7 ഞാറാഴ്ച്ച ബ്ലഡ് ഷുഗർ കുറഞ്ഞത് മൂലം ഭവനത്തിൽ വച്ച് പെട്ടന്നുണ്ടായ ശാരീരിക ക്ഷീണത്തെ തുടർന്ന് തലയടിച്ച് വീണത് നിമിത്തം കല്ലിശ്ശേരി കെ എം ചെറിയാൻ ഫൌണ്ടേഷൻ ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ അഡ്മിറ്റായിരിക്കുന്നു. കർത്തൃദാസന്റെ രക്തത്തിലെ ഓക്സിജന്റെ ലെവൽ വളരെ കുറഞ്ഞിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
