Ultimate magazine theme for WordPress.

കുരുന്നു മനസുകളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ന്ന് ഐ.പി.സി ശതാബ്ദി വര്‍ഷത്തില്‍ പവര്‍ വി.ബി.എസ്

ശതാബ്ദി നിറവിലെത്തിയ ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ (ഐ.പി.സി) വളര്‍ച്ചയില്‍ പ്രധാന ഘടകമായിരുന്നു വചനപഠനവും ആത്മീയബോധനവും. സഭയുടെ അടുത്ത തലമുറയെ ആത്മീയ ബോധനം നല്‍കി സമൂഹത്തില്‍ ധാമ്മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഐ.പി.സി സണ്‍ഡേസ്‌ക്കൂള്‍സ് അസോസിയേഷന്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.
സാമൂഹിക തിന്മകളില്‍ കുരുന്നു മനസുകളെ മാറ്റിയെടുത്ത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മികവ് നിലനിര്‍ത്തുന്ന ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുന്ന ദൗത്യമാണ് ഇന്ത്യ പെന്തക്കോസ്തു ദൈവസഭയിലെ ക്രിസ്തീയ വിദ്യാഭ്യാസ വിഭാഗമായ സണ്‍ഡേസ്‌ക്കൂള്‍ നിര്‍വഹിക്കുന്നത്.
വജ്രജൂബിലി പിന്നിട്ട സണ്‍ഡേസ്‌ക്കൂള്‍ പ്രസ്ഥാനത്തിന്റെ പ്രധാന പദ്ധതിയായിരുന്നു അവധിക്കാലം ഉല്ലാസകരമാക്കുന്ന വിവിധ പ്രോഗ്രാമുകളുമായി രംഗത്തെത്തിയ പവര്‍ വി.ബി.എസ്.
മദ്യം, മയക്കുമരുന്ന്, തുടങ്ങിയ വിപത്തുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ജാഗ്രതാനിര്‍ദ്ദേശം നല്‍കി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ സര്‍ക്കാരിനോടും സമൂഹത്തോടും ചേര്‍ന്ന് കുട്ടികളെ ചേര്‍ത്ത് പിടിക്കുന്ന ദൗത്യമാണ് പവര്‍ വി.ബി.എസിലൂടെ ലക്ഷ്യമിടുന്നത്. വഴിത്തെറ്റിപോകുന്ന കുരുന്നു മനസുകള്‍ക്ക് സന്തോഷകരമായ യാത്രയൊരുക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളുമായാണ് പവര്‍ വി.ബി.എസ് \’ഹാപ്പി ജേര്‍ണി\’ എന്ന ചിന്താവിഷയം തിരഞ്ഞെടുത്തിരിക്കുന്നത്. ലക്ഷ്യത്തിലേക്ക് വിജയകരമായി മുന്നേറാനുള്ള പാഠ്യപദ്ധതികളാണ് ഹാപ്പി ജേര്‍ണിയില്‍ ഒരുക്കിയിക്കുന്നത്.
\’ഹാപ്പി ജേര്‍ണി\’ പഠന സാമഗ്രികളുടെ പ്രകാശനം ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ടി. വല്‍സന്‍ ഏബ്രഹാം നിര്‍വഹിച്ചു. സഭയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഫിലിപ്പ്. പി. തോമസ് ഇവ ഏറ്റുവാങ്ങി സ്റ്റേറ്റ് ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലി പ്രവര്‍ത്തന വിശദീകരണം നടത്തി. പവര്‍ വി.ബി.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ പാസ്റ്റര്‍ പി.വി.ഉമ്മന്‍, അസോസിയേറ്റ് സെക്രട്ടറി പി.പി. ജോണ്‍, ട്രഷറര്‍ ഫിന്നി.പി. മാത്യു, സഭാ കൗൺസിൽ അംഗം ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ടി.എ.തോമസ്, ജെയിംസ് ഏബ്രഹാം, ബെന്നി പുള്ളോലിക്കൽ ,ജിജി ചാക്കോ, സജിമോൻ ഫിലിപ്പ്, തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.