മാർപാപ്പയുടെ ആഫ്രിക്കൻ സന്ദർശനം : തീയതി പ്രഖ്യാപിച്ചു
വത്തിക്കാൻ: ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള മാർപാപ്പയുടെ യാത്ര തീയതി പ്രഖ്യാപിച്ചു.യാത്രയുടെ പുനർക്രമീകരണം സംബന്ധിച്ച കാര്യങ്ങൾ ഇന്നലെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും നടത്തുന്ന അപ്പസ്തോലിക യാത്ര 2023 ജനുവരി 31 മുതൽ ഫെബ്രുവരി അഞ്ചു വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ അപ്പസ്തോലിക യാത്രയുടെ ആദ്യപടി ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നു വരെയാണ് . ഈ അപ്പസ്തോലിക യാത്രയുടെ ലോഗോയും മുദ്രാവാക്യവും മുൻപ് പ്രസിദ്ധപ്പെടുത്തിയിരുന്നു. മാർപാപ്പയുടെ ദക്ഷിണ സുഡാനിലേക്കുള്ള സന്ദർശന മുദ്രാവാക്യവും “സമാധാനത്തിന്റെ തീർത്ഥാടനം” എന്നു തന്നെ ആയിരിക്കും. യാത്രാ ഷെഡ്യൂളിന്റെ ഭാഗമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമാ നഗരം മാർപാപ്പ സന്ദർശിക്കുകയില്ലെന്ന് വത്തിക്കാൻ പുറത്തിറക്കിയ, പുതുക്കിയ പ്രസ്താവനയിൽ അറിയിച്ചു.
