Ultimate magazine theme for WordPress.

ദൈവം നമ്മോടൊപ്പമുണ്ടെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : ദൈവം നമ്മോടൊപ്പമുണ്ടെന്ന് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ ക്രിസ്തുമസ് പാതിരാ കുർബാനയിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“ദൈവം ഇമ്മാനുവൽ ആണ്, അവൻ നമ്മോടൊപ്പമുണ്ട്. അനന്തമായ ദൈവം ഒരു ചെറിയ പൈതലായി തീർന്ന സമയമാണ് ക്രിസ്തുമസ്. ദൈവിക വെളിച്ചം ലോകത്തിൻ്റെ ഇരുട്ടിൽ പ്രകാശിച്ചു; സ്വർഗ്ഗത്തിന്റെ മഹത്വം ഭൂമിയിൽ പ്രത്യക്ഷമായി. നമുക്ക് പറയാം: പ്രത്യാശ മരിച്ചിട്ടില്ല, പ്രത്യാശ സജീവമാണ്, അത് നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി വലയം ചെയ്യുന്നു.” പാപ്പ സന്ദേശത്തിൽ പറഞ്ഞു.

Sharjah city AG

Comments are closed.