ന്യൂയോര്‍ക്ക്: ലോകത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യ സാഹോദര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലായിരുന്നു ആഹ്വാനം.
ഉദര ശസ്ത്രക്രിയയെ തുടര്‍ന്ന് മാര്‍പാപ്പ ആശുപത്രിയില്‍ കഴിയുകയാണ്. തുടര്‍ന്ന് യു.എന്‍ യോഗത്തിലേക്ക് മാര്‍പാപ്പ പ്രസ്താവന അയക്കുകയാണ് ചെയ്തത്. മനുഷ്യരാശി സഹോദര്യത്തിന്റെ ക്ഷാമം നേരിടുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
ആണവ യുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പ് മാര്‍പാപ്പ പ്രസ്താവനയിലൂടെ അറിയിച്ചു. വത്തിക്കാനിലെ റിലേഷന്‍ഷിപ്പ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലഗെര്‍ ആയിരുന്നു മാര്‍പാപ്പയുടെ പ്രസ്താവന കൗണ്‍സിലില്‍ വായിച്ചത്.
യുദ്ധങ്ങള്‍ വേണ്ടെന്ന് പറയാനുള്ള സമയമായിരിക്കുന്നെന്നും യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
