ഇ-സ്‌കൂട്ടറുകളിൽ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് പോലീസിന്റെ മുന്നറിയിപ്പ്
അബുദാബി: ഇ-സ്‌കൂട്ടറുകളില്‍ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ വഹിച്ചുകൊണ്ടുള്ള യാത്ര നിയമവിരുദ്ധമാണെന്ന് അബുദാബി പൊലീസ് .ഒപ്പംതന്നെ ഇ-സ്‌കൂട്ടറുകളില്‍ രണ്ടുപേരെ വഹിച്ചുള്ള യാത്രയും അപകടകരവും നിയമവിരുദ്ധവുമാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇ-സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ആളുകൾ ജോലിക്കും പഠനത്തിനും മറ്റു ചെറിയ യാത്രകള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്നും അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ഡെപ്യൂട്ടി ഹെഡ് ബ്രിഗ്. സലേം അല്‍ ദഹേരി.
