യു പി യിൽ ആരാധനക്കിടയിൽ പോലീസ് ബൈബിൾ പിടിച്ചുവാങ്ങുകയും ദൈവദാസനെ അറസ്റ്റ് ചെയ്യുകയും ചെയ്തു
യു പി യിൽ അസാൻഘട് കൊത്തുവാലിയിൽ കുറച്ചുദിവസങ്ങൾക്കു മുൻപ്, ബഹദൂർ മോഹരേ എന്ന വിശ്വാസിയുടെ ഭവനത്തിൽ ഏകദേശം 25 ആളുകൾ പങ്കെടുത്ത പ്രാർത്ഥനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഒരു അംഗം കടന്നുവന്നു, വീഡിയോ റെക്കോഡ് ചെയ്യുകയും, അത് അവരുടെ സംഘടനക്കു ഫോർവേഡ് ചെയ്യുകയും, ഈ ദൈവദാസൻ ഭൂതത്തെ പുറത്താക്കി മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചു, പോലീസ് മേധാവികൾ ആരാധനാസ്ഥലത്തു എത്തി ബൈബിൾ പിടിച്ചു വാങ്ങുകയും ചെയ്തു, പാസ്റ്റർ നന്ദു സിങ്ങിനെയും ഭാര്യ സവിതയെയും പോലീസ് അറസ്റ്റ് ചെയ്തു . ഇപ്പോഴും ദൈവദാസനും കുടുംബവും പോലീസ് കസ്റ്റഡിയിൽ തന്നെ ആണ്.
