വിവാഹ സൽക്കാര പാർട്ടിക്കിടെ പാസ്റ്റമരുൾപ്പടെ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ലക്നൗ : ഉത്തർ പ്രദേശിൽ അസംബ്ലി ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്ട് കൗൺസിലിലെ (എൻഡിസി)യുടെ അസംഗഡ് സെക്ഷനിലെ പാസ്റ്റർ ജിതേന്ദ്രയുടെ മകളുടെ വിവാഹ സൽക്കാര പാർട്ടിക്കിടെ അസംഗഡ്ൽ അസെംബ്ലീസ് ഓഫ് ഗോഡിലെ സെഷൻ പ്രസ്ബിറ്ററും നവദമ്പതികളും ഉൾപ്പടെ17 പേരെ പോലീസ് അറസ്റ്റ് ചെയ്തു . വിവാഹ സൽക്കാര പാർട്ടിക്കിടെ പോലീസുകാർ അതിക്രമിച്ചു കയറുകയും അവിടെയുണ്ടായിരുന്ന 15 പാസ്റ്ററുമാരെയും വധുവരന്മാരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലധികമായി പാസ്റ്റർ ജിതേന്ദ്ര ഇതേ സ്ഥലത്ത് സഭ നടത്തിവരികയായിരുന്നു. വിവാഹ സൽക്കാര പാർട്ടിക്കിടെ അസംഗഡ് ജില്ലയിലെ സാറാമിസ് പോലിസ് സ്റ്റേഷനിൽ നിന്നും വന്ന പോലീസ് അവിടെ ഉണ്ടായിരുന്ന സെഷൻ പ്രസ്ബിറ്ററും മലയാളിയുമായ പാസ്റ്റർ ബിനു രഘുനാഥിനെയും (പ്രെസ്ബിറ്റർ ആസംഗഡ് ) അതോടൊപ്പം അവരുടെ കൂടെയുണ്ടായിരുന്ന പാസ്റ്റർമാരെയും കസ്റ്റഡിയിലെടുത്ത പോലീസ് അവരുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകളും ബൈബിളുകളും, കാറുകളും ഉൾപ്പെടെ എല്ലാം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോഴഞ്ചേരി മാരാമൺ ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ എം കെ കരുണാകരന്റെ മരുമകനാണ് പാസ്റ്റർ ബിനു രഘുനാഥ്. പാസ്റ്റർ ജിതേന്ദ്രയുടെ മകളുടെ വിവാഹം കഴിഞ്ഞ ഈ മാസം 22 ന് ആയിരുന്നു. തുടർന്ന് തന്റെ സെക്ഷനിലുള്ള എല്ലാ പ്ലാസ്റ്റർമാരെയും ക്ഷണിച്ചു കൊണ്ട് തിങ്കളഴ്ചയാണ് വിവാഹ സൽക്കാര പാർട്ടി നടന്നത്.
