പ്ലസ് വൺ പ്രവേശനം ; അപേക്ഷ നാളെ വരെ സമർപ്പിക്കാം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ വൈകീട്ട് അഞ്ചുമണി വരെ. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം വെള്ളിയാഴ്ച ആണ് പ്രഘ്യപിച്ചത്. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്‌മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.
