വാഷിംഗ്ടൺ: ലോകത്ത് ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക ഓപ്പൺ ഡോർസ് പുറത്തുവിട്ടു. 2026-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ ഉത്തര കൊറിയയാണ് ഒന്നാം സ്ഥാനത്ത്. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന കടുത്ത വിവേചനവും അക്രമവും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു.
കൊലപാതകം, തടവ്, നിർബന്ധിത കുടിയൊഴിപ്പിക്കൽ, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ എന്നിവയാണ് ക്രൈസ്തവർ പ്രധാനമായും നേരിടുന്നത്. നൈജീരിയ പോലുള്ള രാജ്യങ്ങളിൽ വംശഹത്യയ്ക്ക് സമാനമായ അക്രമങ്ങളാണ് നടക്കുന്നത്. സ്വകാര്യ ജീവിതം മുതൽ ദേശീയ തലം വരെയുള്ള ആറ് മേഖലകൾ വിലയിരുത്തിയാണ് 50 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മില്യൺ കണക്കിന് വിശ്വാസികൾ ഇപ്പോഴും ഭീതിയുടെ നിഴലിലാണ് കഴിയുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026-ലെ ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് 2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ്.

Comments are closed.