2 പെന്തെക്കോസ്തു സ്ഥാനാർത്ഥികൾ വിജയിച്ചു
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച 2 പെന്തെക്കോസ്തു യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. അടൂർ നഗരസഭ ഒന്നാം വാർഡിൽ മത്സരിച്ച സൂസി ജോസഫ്, റാന്നി പഞ്ചായത്തിൽ സ്ഥാനർത്ഥി ആയിരുന്ന അഡ്വ. സാം ജി ഇടമുറിയുമാണ് വിജയിച്ച സ്ഥാനാർഥികൾ.
കടമ്പനാട് പഞ്ചായത്തിൽ നാലാം വാർഡ് നെൽസൺ ജോയിസ് വിജയിച്ചു.ജോയിസ് ചാക്കോ സാറിൻ്റെ മകനാണ്. സ്വതന്ത്ര സ്ഥാനാർഥി ആയിട്ട് ആയിരുന്നു മത്സരിച്ചത്.
നെടുബ്രം പഞ്ചായത്തിൽ 12 -ാം വാർഡിൽ യുഡിഫ് സ്ഥാനാർഥി ജിജോ ചെറിയാൻ വിജയിച്ചു. ഐപിസി സഭാ അംഗമാണ്
