Ultimate magazine theme for WordPress.

മലയാളി പെന്തക്കോസ്ത് കോൺഫറൻസിൽ പങ്കെടുക്കുന്ന മെഡിക്കൽ പ്രഫഷണലുകൾക്ക് സിഇ ക്രഡിറ്റ് ‘നേടാനുള്ള മെഡിക്കൽ സെമിനാർ

ന്യൂയോർക്ക് : ഹൂസ്റ്റണിൽ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോൺഫറൻസിൽ പങ്കെടുക്കുന്ന നഴ്‌സ് പ്രാക്ടീഷണർമാർക്കും റജിസ്ട്രേഡ് നഴ്‌സുമാർക്കും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി.ഇ ക്രെഡിറ്റുകൾ നേടാനുള്ള അവസരമൊരുക്കുന്ന മെഡിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു. ഈ സെമിനാറിൽ പങ്കെടുക്കുന്നതിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രഫഷണലുകൾക്ക് അവരുടെ ലൈസൻസുകൾ നിലനിർത്തുന്നതിനുള്ള സിഇ ക്രെഡിറ്റുകൾ നേടാനാകും. ഫെലോഷിപ്പിനെക്കുറിച്ചും നെറ്റ്‌വർക്കിങ് അവസരങ്ങളെക്കുറിച്ചുമുള്ള അപ്ഡേറ്റുകൾ നേടാനും മറ്റ് മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രഫഷണലുകളുമായി കൂടിക്കാഴ്ച നടത്താനുമുള്ള വേദിയുമായിരിക്കും ഈ സെമിനാർ.

Leave A Reply

Your email address will not be published.