പി.സി.ഐ പാമ്പാടി യൂണിറ്റ് വാർഷിക സമ്മേളനവും അനുമോദന യോഗവും
വാർത്ത-രാജീവ് ജോൺ പൂഴനാട്
പാമ്പാടി: പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ പാമ്പാടി യൂണിറ്റ് സമ്മേളനം 2022 ഒക്ടോബർ 23 തിയതി വൈകിട്ട് 3 മണി മുതൽ പാമ്പാടി എ ജി സഭയിൽ വച്ചു നടത്തി.യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ ബിജു ഉള്ളാട്ടിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി.വി.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ സീനിയർ വൈസ് പ്രസിഡൻറ് പാസ്റ്റർ ജോൺ വർഗീസ് വചനധ്യാനം നടത്തി.സംസ്ഥാന പ്രെയർ കോർഡിനേറ്റർ പാസ്റ്റർ ബിനോയ് ചാക്കോ,മിഷൻ കോർഡിനേറ്റർ പാസ്റ്റർ രാജീവ് ജോൺ, ജില്ലാ സീനിയർ വൈസ് പ്രസിഡൻറ് പാസ്റ്റർ വി.വി.വർഗീസ് എന്നിവർ പ്രസംഗിച്ചു.യോശുവ അനീഷ് തോമസിനു വേണ്ടി പിതാവ് പാസ്റ്റർ അനീഷ് പാമ്പാടി മെമന്റോയും,കാഷ് അവാർഡും സ്വീകരിച്ചു.
യൂണിറ്റ് സെക്രട്ടറി മാത്യു പാമ്പാടി പി.സി.ഐ യുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു.ജില്ലാ ട്രഷറർ ജോസഫ് ചാക്കോ,പാസ്റ്റർസാജുജോൺ പാസ്റ്റർ മാത്യു മാത്യു,പി.ഡബ്ല്യു സി ജില്ലാ സെക്രട്ടറി സിസ്റ്റർ ജെസ്സി ജോയി, വിവിധ യൂണിറ്റിനെ പ്രതിനിധീകരിച്ച് പാസ്റ്റർ മാരായ ലാലു ജോൺ, സജി കുര്യൻ,ഷാജി ജേക്കബ്,ബിജു പോൾ,ജോജി ജോസഫ്, കൊച്ചുമോൻ ജോസഫ്, ടി.കെ.ബേബി എന്നിവർ പ്രസംഗിച്ചു.പാസ്റ്റർ അനിഷ് പാമ്പാടി മറുപടി പ്രസംഗം നടത്തി.
പുതിയ ഭാരവാഹികളായി രക്ഷാധികാരി :- പാസ്റ്റർ ടി.കെ.ബേബി
പ്രസിഡന്റ് :- പാസ്റ്റർ ബിജു ഉള്ളാട്ടിൽ
സെക്രട്ടറി :- പാസ്റ്റർ അനീഷ് പാമ്പാടി
ട്രഷറാർ :- മാത്യു പാമ്പാടി
വൈസ് പ്രസിഡന്റ് :- പാസ്റ്റർ മാത്യു മാത്യു,
പ്രയർ കോർഡിനേറ്റർ :പാസ്റ്റർ സി.എസ് മനോജ് എന്നിവരെ തിരഞ്ഞെടുത്തു.
