പിസിഐ കോട്ടയം ജില്ല വാർഷിക സമ്മേളനം നടത്തി
മണർകാട് :- പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ല വാർഷിക സമ്മേളനം മണർകാട് വല്യഊഴം ദൈവസഭയിൽ വച്ചു നടന്നു. നാഷണൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ അദ്ധ്യക്ഷത വഹിച്ചു .വാർഷിക പ്രവർത്തന റിപ്പോർട്ട് ജില്ല ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി വി തോമസ് അവതരിപ്പിച്ചു. അന്തരിച്ച മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ പി ജെ ജെയിംസിന്റെ അനുസ്മരണ പ്രമേയം ജില്ലാ വർക്കിങ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിൻ വെള്ളക്കോട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് മാത്യു പാമ്പാടി നന്ദിയും പറഞ്ഞു .പാസ്റ്റമ്മരായ കെ ഒ ജോൺസൻ, ബിനോയ് ചാക്കോ,,ജെസ്സി ജോയി,എൽസമ്മ മാത്യു, തുടങ്ങിയവർ ആശംസ സന്ദേശം നൽകി .ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ വി വി വർഗീസ്, പാസ്റ്റർ ജോൺ വർഗീസ് എന്നിവർ പ്രാർത്ഥനക്കു നേതൃത്വം നൽകി. ഒളശ്ശ സൗണ്ട് ഓഫ് റെവലേഷൻ ബാൻഡ് ഗാനശുശ്രുഷ നിർവഹിച്ചു .
