ശ്രദ്ധിക്കുക…….. കസ്റ്റമര്‍ റിവ്യൂകള്‍ നോക്കി ഉത്പന്നങ്ങൾ വാങ്ങുന്നവരാണോ നിങ്ങൾ ?
തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാൻ ഓൺലൈൻ വില്പനക്കാർ പല വഴികൾ തേടുന്നു. . അതിലൊന്നാണ് വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍. ഓൺലൈൻ വഴി വാങ്ങിയ ഉല്‍പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ നല്‍കുന്ന വിലയിരുത്തലുകളെ അഥവാ റിവ്യൂകളെ വിശ്വസിച്ചിട്ടാണ് പിന്നീട് നമ്മളിൽ പലരും സാധങ്ങൾ ഓർഡർ ചെയ്യുക.
റിവ്യൂ തട്ടിപ്പിലൂടെ കച്ചവടം കൊഴുപ്പിക്കുന്ന വിൽപ്പനക്കാർ അവരുടെ ഉൽപ്പന്നങ്ങളുടെ അവലോകകരെ കണ്ടെത്താൻ ഫ്രീലാൻസ് ജോബ് സൈറ്റുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഉപയോഗിക്കുന്നു.
പോസിറ്റീവ് അവലോകനങ്ങൾക്ക് പകരമായി കാശോ സൗജന്യ ഉൽപ്പന്നമോ വാഗ്ദാനം ചെയ്യുന്നു. തൽഫലമായി, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ഉൽപ്പന്നത്തിന്റെ പരസ്യത്തിന് ചുവട്ടിൽ ധാരാളം അവലോകനങ്ങൾ പ്രത്യക്ഷപ്പെടുന്നു.
മോശപ്പെട്ട ഉൽപ്പന്നമെന്നറിയാതെ, റിവ്യൂ എഴുതിയാൽ ഇത്ര ശതമാനം കുറവ് നൽകാമെന്ന ഉറപ്പിന്മേൽ സാധനങ്ങൾ വാങ്ങി പറ്റിക്കപ്പെടുന്നവരും ഉണ്ട്.
അതിശയിപ്പിക്കുന്ന വിലക്കുറവിൽ മയങ്ങി വീഴരുത്. ബ്രാൻഡും മോഡലും നൽകി സെർച്ച് ചെയ്താൽ പലരുടെ അനുഭവങ്ങളും ഓൺലൈനിൽ കാണാൻ കഴിയും.
ഒരു ഉൽപ്പന്നത്തിന് കൂടുതലും നെഗറ്റീവ് അവലോകനങ്ങൾ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് 5-സ്റ്റാ
