തിരുവന്തപുരം : പത്മോസ് മിനിസ്ട്രീസ് ചർച്ചിൻ്റെ 23-ാമത് കേരള സംസ്ഥാന ജനറൽ കൺവൻഷൻ ഡിസംബർ 8 മുതൽ 10 വരെ തിരുവനന്തപുരം വിതുരയിൽ നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ഷിബു ജോസഫ് ഉദ്ഘാടനം ചെയ്യും. പത്മോസ് മിനിസ്ട്രീസ് കേരളാ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ സോളമൻ പേനിയേൽ അദ്ധ്യക്ഷത വഹിക്കും.
സുരേഷ് ബാബു, പാസ്റ്റർ സി. പി. മോനായി, രാജേഷ് ഏലപ്പാറ എന്നിവർ മുഖ്യ സന്ദേശം നൽകും. സാസ്‌കാരിക സമ്മേളനം അരുവിക്കര എം.എൽ.എ അഡ്വ. ജി സ്‌റ്റീഫൻ ഉദ്ഘാടനം ചെയ്യും. അനിൽ അടൂർ, ലോഡ്‌സൺ ആന്റണി എന്നിവർ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റന്മാരായ ശോഭാ രാജ്, ബിനു, എന്നിവർ കൺവൻഷൻ കൺവീനർന്മാരായി പ്രവർത്തിക്കുന്നു.

Comments are closed.