Ultimate magazine theme for WordPress.

പാസ്റ്ററുടെ മക്കളും സഹോദരിയും വാഹനപകടത്തിൽ മരിച്ചു

കാനഡ:കാർലൈലിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററിന്റെ മക്കളും സഹോദരിയും വാഹനപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സവന്ന ബ്രൗട്ടൺ, (17), ബ്രൂക്ക്-ലിൻ ബ്രൗട്ടൺ, (15), മിസിസിപ്പിയിലെ അക്കർമാനിലുള്ള അവരുടെ അമ്മായി റോണ്ട കെ. ഇവാൻസ്, (43) , എന്നിവരാണ് അപകടത്തിൽ മരിച്ചത്.സ്കോട്ടിന്റെയും അമാൻഡ ബ്രോട്ടണിന്റെയും പെൺമക്കളാണ് സഹോദരിമാരായ സവന്നയും,ബ്രൂക്ക്-ലിനു . ഇവാൻസ് പാസ്റ്ററുടെ സഹോദരിയാണ്. ബെക്ക്മെയറിലെ ഹാർപ്പർ സ്ട്രീറ്റിന് സമീപം പഴയ ഹൈവേ 50 ലാണ് അപകടമുണ്ടായത്. ട്രാക്ടർ ട്രെയിലർ ഡ്രൈവർക്ക് നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയുടെ പ്രെയ്‌സ് ആൻഡ് വർഷിപ്പ് ടീമിലെ അംഗങ്ങൾ ആയിരുന്നു ഇരുവരും.

Sharjah city AG

Comments are closed.