മണർകാട്: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ഇവഞ്ചിലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നവംബർ 22 ബുധനാഴ്ച രാവിലെ 10 മുതൽ 1:30 വരെ പാസ്റ്റഴ്‌സ് ആൻഡ് ലീഡേഴ്‌സ് കോൺഫറൻസ് മണർകാട് ഹോട്ടൽ രാജ് റിജേൻറ്റിൽ നടക്കും. ദൈവസഭ ഓവർസീർ റവ: സി. പി മാത്യു ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ ജോഷി ജോസഫ് ആലപ്പുഴ വചന ശുശ്രൂഷ ചെയ്യും. ഗാനശുശ്രുഷ ന്യൂ ലൈഫ് മേലഡീസ് നിർവഹിക്കും.