പാസ്റ്റർ വി ഡി ജോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ വി ഡി ജോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ വി ഡി ജോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ന്യൂഡൽഹി : പറവൂർ ദൈവസഭയുടെ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വി ഡി ജോസ് വാഴപ്പിള്ളി ഏപ്രിൽ 25 ഞാറാഴ്ച്ച താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഏപ്രിൽ 17 ന് കോവിഡ് ബാധിതനായി ഡൽഹി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിക്കപെട്ടിരുന്നു. ഇതിനിടയിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയും തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയുമുണ്ടായി. ഏപ്രിൽ 25 ഞാറാഴ്ച്ച രാവിലെ വരെ അസുഖത്തിന് കുറവുണ്ടാവുകയും ഭക്ഷണം കഴിക്കുകയും കുടുംബാംഗങ്ങളോടൊത്ത് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ രാവിലെ പത്തു മണിയോടു കൂടി വീണ്ടും അറ്റാക്ക് ഉണ്ടാവുകയും ഉച്ചയോടു കൂടി മരണം സംഭവിക്കുകയുമാണ് ഉണ്ടായത്.
ഗോതുരുത്തു, ഞാറക്കൽ, പുത്തൻവേലിക്കര തുടങ്ങി നിരവധി സ്ഥലങ്ങളിൽ ദൈവസഭകളുടെ സ്ഥാപനത്തിന് ദൈവം ഉപയോഗിച്ചിട്ടുണ്ട്. നല്ലൊരു ബൈബിൾ ടീച്ചർ കൂടിയായിരുന്ന പാസ്റ്റർ വി ഡി ജോസ് പറവൂർ ന്യൂലൈഫ് ചർച്ചിന്റെ ശുഷ്രൂഷകരിൽ ഒരാളാണ്. നെടുമ്പാശ്ശേരി അടക്കം നിരവധി എയർപോർട്ടുകളിൽ റൺവേ ലൈറ്റ്റിംഗ് സിസ്റ്റം നടത്തിയ കമ്പനിയുടെ പ്രൊജക്റ്റ് മാനേജരായിരുന്നു. ജോലി സംബന്ധമായി രണ്ടു മാസം മുൻപ് ഡൽഹിയിൽ എത്തിയതായിരുന്നു.
ഭാര്യയും മക്കളും, മരുമക്കളും ഇപ്പോൾ ഡൽഹിയിൽ ഉണ്ട്. കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള സാധ്യത കുറവാണ്. അവിടെയുള്ള എല്ലാ ക്രമീകരണത്തിനും, കുടുംബാംഗങ്ങളുടെ സമാധാനത്തിനുമായി ദൈവമക്കൾ പ്രാർത്ഥിക്കുക.
