പാസ്റ്റർ വി. എ. തമ്പി നിത്യതയിൽ
കോട്ടയം:ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പി നിര്യാതനായി. ശാരീരിക അസ്വസ്ഥതകൾ നിമിത്തം കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ചികിത്സായിലായിരുന്നു, തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഹോസ്പറ്റലിൽ വെച്ചായിരുന്നു അന്ത്യം. കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാമിന്റെ മകനായി 1941ൽ ജനിച്ചു. ക്നാനായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് അനുഭവത്തിലേക്ക് നയിക്കപ്പെട്ട ഇദ്ദേഹം ശക്തനായ സുവിശേഷകനും അനുഗ്രഹീതനായ പ്രഭാഷകനുമായിരുന്നു. ഭാര്യ മറിയാമ്മ തമ്പി പ്രഭാഷകയും ടിവി അവതാരകയുമാണ്.
മക്കൾ: ബിജു തമ്പി, ബിനി തമ്പി, ബീന തമ്പി, ബിനു ബിനു എന്നിവർ വിവിധ നിലകളിൽ ദൈവവേലയിൽ പങ്കാളികളാണ്. കോട്ടയം ചിങ്ങവനം ന്യൂ ഇന്ത്യ സഭാ ആസ്ഥാനത്ത് ഭൗതീക ശരീരം പൊതു ദർശ്ശനത്തിന് വെയ്ക്കും. ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
