പാസ്റ്റർ സണ്ണി വർക്കിയുടെ നിര്യാണത്തിലൂടെ മലയാളി പെന്തകോസ്ത് സമാജത്തിന് നഷ്ടമായത് ഒരു അതുല്യ പ്രതിഭയെ ആണ്. പാസ്റ്റർ സണ്ണി വർക്കിയെ ഞാൻ അവസാനം കാണുന്നത് ജനുവരിയിൽ നടന്ന ജനറൽ കൺവൻഷനിൽ പാക്കിൽ സ്റ്റേഡിയത്തിൽ വച്ചാണ്. ജ്യേഷ്ഠ സഹോദരനെ പോലെ സ്നേഹിക്കുകയും ശുശ്രൂഷകൾക്ക് എല്ലാ പിന്തുണയും നല്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നവംബറിൽ എൻ്റെ സഹോദരിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും നല്ല പ്രസംഗം നടത്തി ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില നൽകിയിരുന്ന വ്യക്തിയായിരുന്നു പാസ്റ്റർ സണ്ണി വർക്കി. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹത്തിനും ഞാൻ പങ്കെടുത്തിരുന്നു.
അടിമുടി മാന്യതയും പെന്തകോസ്ത് ആദർശവും കാത്തു സൂക്ഷിച്ച വ്യക്തി. അമിത കൃതൃപ്പുകളോ ലിബറൽ ആധുനികതയോ ദുരുപദേശ പ്രവണതകളോ സ്വാധീനിക്കാത്ത വചന പ്രഘോഷണം, പെരുമാറ്റങ്ങളിലും ആശയ വിനിമയങ്ങളിലും പുലർത്തുന്ന കുലീനത്വം, കാർമിക ശുശ്രൂഷകളിൽ പുലർത്തുന്ന മികച്ച ഔന്നത്യം, നേതൃശേഷിയിലെ ഉന്നതമായ പക്വത, വസ്ത്രധാരണത്തിലെ പാരമ്പര്യ ശീലം ഇവയൊക്കെ പാസ്റ്റർ സണ്ണി വർക്കിയെ വ്യത്യസ്തനാക്കി.
ആകമാന ദൈവസഭയുടെ ഏറ്റവും പ്രായം ( 35 വയസ് )കുറഞ്ഞ ഓവർസിയർ എന്ന ഖ്യാതി 1992 ൽ അദ്ദേഹത്തിനുണ്ടായിരുന്നു. പാസ്റ്റർ കെ ജെ ചാക്കോ, പാസ്റ്റർ വൈ ജോസഫ് എന്നിവർക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയനെ ഒരു പതിറ്റാണ്ട് നയിച്ച പാസ്റ്റർ സണ്ണി വർക്കിയുടെ ഭരണകാലം വികസനത്തിൻ്റേതും ആത്മീക വളർച്ചയുടെയും ആയിരുന്നു.
1990 കൾക്ക് ശേഷം കേരളത്തിലെ പെന്തക്കോസ്ത് സഭാ നേതാക്കന്മാരുടെ നിരയിൽ പാസ്റ്റർന്മാരായ ടീ എസ് ഏബ്രഹാം, കെ സി ജോൺ, പി എ വി സാം, ടീ ജി കോശി, പി എസ് ഫിലിപ്പ്, വി എ തമ്പി, തോമസ് ഫിലിപ്പ്, ഒ എം രാജുക്കുട്ടി എന്നിവരോടൊപ്പം തലയെടുപ്പോടെ പാസ്റ്റർ സണ്ണി വർക്കിയും ഉണ്ടായിരുന്നു. യുവനേതാവായ പാസ്റ്റർ സണ്ണി വർക്കിയെ സീനിയർ നേതാക്കന്മാർ വളരെ വാത്സല്യത്തോടെയാണ് കരുതിയിരുന്നത്.
ഒരു കാലത്ത് ഇന്ത്യയിലെ ചർച്ച് ഓഫ് ഗോഡ് നേതൃത്വ നിരയിലെ പ്രഗത്ഭർ പാസ്റ്റർന്മാരായ പി എ വി സാം, വെല്ലസ്ലി സോളമൻ, കെ എം തങ്കച്ചൻ, എ മത്തായി, ജ്യോതികുമാർ റെഡ്ഡി , സണ്ണി വർക്കി എന്നിവർ ആയിരുന്നു. ചർച്ച് ഓഫ് ഗോഡിൻ്റെ ഓൾ ഇന്ത്യാ ഗവേണിങ്ങ് ബോഡി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
2000 ത്തിൽ ശ്രീ എൻ എം രാജുവിൻ്റെ നേതൃത്വത്തിൽ റീഡേഴ്‌സ് പബ്ലിക്കേഷൻസ് “പെന്തകോസ്ത് ദൈവശാസ്ത്രം ” രൂപീകരിച്ചപ്പോൾ പാസ്റ്റർ സണ്ണി വർക്കി ഉപദേശക സമിതി അംഗം ആയിരുന്നു.
മികച്ച പ്രഭാഷകൻ, വേദാധ്യപകൻ, സംഘാടകൻ, ഭരണാധികാരി എന്നീ നിലകളിൽ ശോഭിച്ച വ്യക്തിയായിരുന്നു.
റൈനാർഡ് ബോങ്കെ, ഡേവിഡ് യോങ്ങിച്ചോ, എന്നിവർ കേരളത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലും പെന്തകോസ്ത് ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച, റോജർ ഹോഷ്മ പങ്കെടുത്ത സമ്മേളനത്തിലും പാസ്റ്റർ സണ്ണി വർക്കി മുൻ നിരയിൽ ഉണ്ടായിരുന്നു.
നല്ല പരിഭാഷകനും എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം. ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പിൻ്റെ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പാസ്റ്റർ സണ്ണി വർക്കിയോടൊപ്പം . വേദി പങ്കിട്ട മികച്ച അനുഭവങ്ങൾ അവിസ്മരണീയമാണ്.
പൊയ്മുഖങ്ങൾ ഇല്ലാത്ത, നിലപാടുകൾ ഉയർത്തി പറഞ്ഞ ധിഷണാ ശാലിയായ നേതാവിനെയാണ് പാസ്റ്റർ സണ്ണി വർക്കിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. വ്യക്തിപരമായി എനിക്ക് ജ്യേഷ്ഠ സഹോദരനെയും
