Ultimate magazine theme for WordPress.

പാസ്റ്റർ എൻ കെ വർഗിസ് നിത്യതയിൽ

ഒഡീഷ : ഒഡീഷയിലെ പഴയ കാല സീനിയർ മിനിസ്റ്റർമാരിൽ ഒരാളും, അപ്പോസ്തോലനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ നോർത്തേൺ റീജിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ എൻ കെ വർഗീസ് ഓഗസ്റ്റ് 24 വ്യാഴാഴ്ച്ച വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു.
പൂനയിൽ തന്റെ മകളോടും മരുമകനോടുമൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു പാസ്റ്റർ എൻ കെ വർഗീസ്. ഒറീസയ്ക്ക് വേണ്ടി തുടിക്കുന്ന ഹൃദയമുള്ള നല്ലൊരു ദൈവ ഭൃത്യനായിരുന്നു പാസ്റ്റർ എൻ കെ വർഗീസ്.
ഭാര്യ : പരേതയായ ശ്രീമതി മറിയാമ്മ വർഗീസ്.
മക്കൾ : ബ്ലെസി (പൂനെ), സ്റ്റാൻലി (സിംഗപ്പൂർ), ഫിന്നി (ഡൽഹി), ഫിബി (കാനഡ). മരുമക്കൾ : ഫിന്നി, പ്രീയ, രാഖി, റോബി. സംസ്കാരം ഓഗസ്റ്റ് 28 തിങ്കളാഴ്ച്ച നടക്കും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.