പാസ്റ്റർ മാത്യു ചെറിയാൻ നിത്യതയിൽ
കുമ്പനാട് :ഹരിയാന ഗുരുഗ്രാം ഗ്രേസ് ബൈബിൾ കോളേജ് മുൻ രജിസ്ട്രാറും, അധ്യാപകനും, വടശ്ശേരിക്കര മുല്ലക്കൽ കുടുംബാംഗവും, എലീം ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവുമായ കർത്തൃദാസൻ പാസ്റ്റർ മാത്യു ചെറിയാൻ (62 വയസ്സ്) ജൂൺ 19 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ രോഗത്തിന് ചികിത്സയിലായിരുന്നു.
വർഷങ്ങളായി കേരളത്തിലെ വിവിധ ബൈബിൾ കോളേജുകളിൽ വേദ അധ്യാപകനായിരുന്നു.
ഭാര്യ : അന്നമ്മ മാത്യു (ബേബി). മക്കൾ : ഷീബ മാത്യു (ബ്ലസി), അലൻ മാത്യു (സിബി).
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
