പാസ്റ്റർ കോശി ഉമ്മൻ ദുബായ് ബെഥേൽ ശാരോൺ ചർച്ച് പാസ്റ്റർ ആയി ചുമതലയേറ്റു
ദുബായ് : ബെഥേൽ ശാരോൺ സഭാ പാസ്റ്റർ ആയി പാസ്റ്റർ കോശി ഉമ്മൻ ചുമതലയേറ്റു. വേദ അദ്ധ്യാപകൻ, പ്രഭാഷകൻ എന്നിനിലകളിൽ അറിയപ്പെടുന്ന താൻ CEM ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ അസോസിയേഷൻ അസോസിയേറ്റ് ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 4 വർഷം ഷാർജ ശാരോൺ സഭ പാസ്റ്റർ ആയിരുന്നു.2020- 2021ഇൽ UPF UAE യുടെ പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുക ഉണ്ടായി ഭാര്യ ജെസ്സി കോശി മക്കൾ ഫെബി റ്റി. കോശി, ഫിലോ ബെൻ കോശി.
