പാസ്റ്റർ ജോളി ലാസറിന് ലണ്ടൻ തെരുവിൽ മർദ്ദനം
ലണ്ടൻ:ലണ്ടനിലെ ഷേക്ക് ദ നേഷൻസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ സ്ഥാപകനും പാസ്റ്റുമായ പാസ്റ്റർ ജോളി ലാസറിന് ലണ്ടൻ തെരുവിൽ മർദ്ദനം. ലണ്ടനിലെ സ്ട്രീറ്റുകളിൽ പതിവായി പരസ്യ യോഗങ്ങൾ നടത്തുന്ന പാസ്റ്റർക്ക് കഴിഞ്ഞ ദിവസം പോർട്ട്സ് മൗത്ത് എന്ന സ്ഥലത്ത് പരസ്യ യോഗം നടത്താനായി എത്തിയപ്പോഴാണ് ഒരു അക്രമി അദ്ദേഹത്തിന്റെ മുഖത്ത് ശക്തിയായി അടിച്ചത്. അടിയേറ്റ് വീണ പാസ്റ്റർ ജോളിയുടെ മുഖത്തെ എല്ലിന് പൊട്ടൽ സംഭവിച്ചു. പോർട്സ്മൗത്തിലെ ക്യൂൻ അലക്സാന്ധ്ര ആശുപത്രിയിൽ സ്പെഷ്യൽ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾ ആശുപത്രിയിൽ തുടരേണ്ടി വന്നേക്കാം. നേരത്തെയും പാസ്റ്റർ ജോളിക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ് പാസ്റ്റർ ജോളി ലാസർ .
