Ultimate magazine theme for WordPress.

പാസ്‌പോർട്ട് സേവാ ക്യാമ്പ്

യുഎഇ:യു.എ.ഇ.യിലെ 12 കേന്ദ്രങ്ങളിൽ ജൂൺ 26 നു പാസ്പോർട്ട് സേവാ ക്യാമ്പ് . ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ 12 ബി.എൽ.എസ്. കേന്ദ്രങ്ങളിലാണ് ക്യാമ്പ് ഒരുക്കുക. അടിയന്തര ആവശ്യങ്ങൾക്കായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് പ്രത്യേകം അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ ക്യാമ്പിൽ അപേക്ഷകൾ സമർപ്പിക്കാം. മറ്റുള്ളവർ മുൻകൂർ അപ്പോയിന്റ്മെന്റ് എടുക്കണം. തത്കാൽ പാസ്പോർട്ട് അപേക്ഷകർ, ചികിത്സ, മരണം തുടങ്ങിയ സാഹചര്യങ്ങളിൽ പാസ്പോർട്ട് പുതുക്കേണ്ടവർ, നവജാത ശിശുവിനുള്ള പാസ്പോർട്ട്, മുതിർന്ന പൗരൻമാരുടെ പാസ്പോർട്ട്, ഔട്ട്പാസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ക്യാമ്പിൽ രേഖകളുമായി നേരിട്ടെത്തി അപേക്ഷ നൽകാം. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെ ഇവിടെ സേവനം ലഭ്യമാകും.

Sharjah city AG