Ultimate magazine theme for WordPress.

പാമ്പാടിയിൽ പിവൈപിഎ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങളെ ആദരിച്ചു

പാമ്പാടി : ഐപിസി പാമ്പാടി സെൻ്റർ പിവൈപിഎ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങളെ ആദരിച്ചു.

ഹൈദ്രബാദിൽ നടന്ന ജൂനിയർ കബഡി ചാമ്പ്യാൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച യോഷുവ അനീഷിനെയും ഗോവയിൽ വച്ചു നടന്ന മാസ്റ്റേഴ്‌സ് ഹോക്കിയിൽ കേരളത്തിനായി വെങ്കലം നേടിയ അഖിൽ ജോൺ, സൺഡേ സ്‌കൂൾ പത്താം ക്ലാസ്സിലെ പാഠംഭാഗം മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കേസിയ മേരി വർഗീസിനെയുമാണ് ആദരിച്ചത്.

സെൻ്റർ പിവൈപിഎ പ്രസിഡണ്ട് ബ്രദർ ജോണി പി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മുഖ്യ സന്ദേശം നൽകി.

ഐപിസി പൂതിരി ടാബർനാക്കിൾ സഭാ ശുശ്രൂഷകൻ പാസർ അനീഷ് പാമ്പാടിയുടെയും കൊച്ചുമോൾ അനീഷിൻ്റെയും മകനാണ് യോശുവ. ഏക സഹോദരൻ യെർമിയ. കാസർഗോഡ് ജില്ലാ സ്പോർട്സ് അക്കാദമി പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് യോശുവ.

പാമ്പാടി ചിറക്കടവിൽ വീട്ടിൽ സി ജെ ജോണിന്റെയും സുമ ജോണിൻ്റെയും മകനാണ് അഖിൽ. ഏക സഹോദരൻ അമൽ. പാമ്പാടി ബെഥേൽ സഭാംഗമാണ് അഖിൽ. പാമ്പാടി ഫുഡ്‌നോട്‌സ് മാനേജരായി ജോലി ചെയ്യുന്നു.

കൊച്ചുമോൻ തോപ്പിലിൻ്റെയും ബീനാ തോമസിന്റെയും മകളാണ് കെസിയ. പരുമല മാർ ഗ്രീഗോറിയോസ് ആർട്‌സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ് കെസിയ. ഏക സഹോദരൻ കെവിൻ. വാഴൂർ ഹെബ്രോൻ സഭാഗമാണ്. പാസ്റ്റർമാരായ കെ എ വർഗീസ്, ഷാജി മർക്കോസ്, സഹോദരന്മാരായ കൊച്ചുമോൻ തോപ്പിൽ, ബാബു മാത്യു, സിസ്റ്റർ ഓമന ബാബു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Sharjah city AG