ഫലസ്തീന്‍ പൗരന്മാര്‍ക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റതായി റിപ്പോര്‍ട്ട്
വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്ത ആറ് ഫലസ്തീന്‍ തടവുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ റാലിക്കിടെ 10 ഫലസ്തീന്‍ പൗരന്മാര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. റബര്‍ ബുള്ളറ്റു കൊണ്ടാണ് സൈന്യം വെടിവെച്ചത് എന്നാണ് റിപ്പോര്‍ട്ട്.
നാബ്ലസ് ഗവര്‍ണറേറ്റില്‍ നടന്ന റാലിക്കിടെ യാതൊരു പ്രകോപനവുമില്ലാതെ സൈന്യം ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഫലസ്ഥീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ വാര്‍ത്ത സ്ഥിരീകരിച്ചു.
