Ultimate magazine theme for WordPress.

പ്രാർത്ഥനക്ക് ഉപയോഗിച്ചത് പാകിസ്ഥാന്റെ പതാക; ഓഡിറ്റോറിയം ഉടമക്ക് എതിരെ കേസ്

കൊച്ചി: ഉദയംപേരൂർ പൊലീസ് സ്റ്റേഷനു സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന നാൽപത് ദിവസം നീണ്ട എഫ​ദ- 2025 എന്ന ആത്മിയ കൂട്ടായ്മയിൽ
പ്രാർത്ഥനക്ക് ഉപയോഗിച്ചത് പാകിസ്ഥാന്റെ പതാക. മറ്റ് ഇരുപത് രാജ്യങ്ങളുടെ പതാകയോടൊപ്പമാണ് പാക്കിസ്ഥാന്റെ പതാകയും ഉൾപ്പെട്ടത്.
ഇതേതുടർന്ന് ബിജെപി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീകുട്ടൻ നൽകിയ പരാതിയിൽ
ജീസസ് ജനറേഷൻ പ്രാർത്ഥനാ കൂട്ടായ്മ നയിക്കുന്ന ഓഡിറ്റോറിയം ഉടമ ദീപു ജേക്കബിനെതിരെ ഉദയംപേരൂർ പൊലീസ് കേസെടുത്തു.

ചൈനയിൽ നിന്നാണ് പുതിയകാവ് സ്വദേശിയായ ദീപു ജേക്കബ് പതാക വാങ്ങിയത്. കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നുമാണ് ഓഡിറ്റോറിയം ഉടമ വ്യക്തമാക്കുന്നത്. ഇത് എല്ലാ രാജ്യങ്ങളുടെയും സമാധാനത്തിനായി നടത്തിയ പരിപാടിയാണെന്നും സംഘാടകർ പറഞ്ഞു.

മതസ്പ​ർദ്ധയ്‌ക്കും കലാപാഹ്വാനത്തിനുമാണ് കേസ്. പാകിസ്ഥാൻ പതാക പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച് ആരാധന നടത്തിയെന്നാണ് എഫ്ഐആർ. ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്ന ആരോപണവുമുണ്ട്. ദീപു ഇപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്

Sharjah city AG