Ultimate magazine theme for WordPress.

പാക്കിസ്ഥാനി ക്രൈസ്‌തവർ കടുത്ത ഭീഷണിയിൽ :പഠന റിപ്പോർട്ട്

ചിക്കാഗോ :പാക്കിസ്ഥാനിലെ ക്രൈസ്തവർ കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോഴും മതനിന്ദ നിയമങ്ങളിൽ നിന്ന് അവർ കടുത്ത ഭീഷണികൾ നേടരുന്നതായി റിപ്പോർട്ട്.
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ഏറ്റവും കർശനമായ മതനിന്ദ നിയമങ്ങളുള്ളത് പാകിസ്ഥാനിലാണ്. ഈ നിയമങ്ങൾ പ്രകാരം പാകിസ്താനിലെ ജയിലിൽ കഴിയുന്ന ആളുകൾക്ക് ജീവപര്യന്തം തടവും അല്ലെങ്കിൽ അതിലും മോശമായാ രീതിയിലുള്ള മരണമാണ് സംഭവിക്കുന്നത്. ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും പാകിസ്ഥാൻ ജനസംഖ്യയുടെ വെറും 4% മാത്രമാണ്, എന്നാൽ ദൈവനിന്ദ ആരോപണങ്ങളുടെ പകുതിയോളം വഹിക്കുന്നതും ക്രൈസ്തവർ ആണ്.കൂടാതെ ലാഹോർ പോലുള്ള പ്രധാന നഗരങ്ങളിൽ താമസിക്കുന്ന ക്രൈസ്‌തവർ പലപ്പോഴും “മലിനീകരണം” എന്ന് കരുതുന്ന ജോലികളാണ് ചെയ്യാൻ നിർബന്ധിതരാകുന്നത് , അതായത് മൃഗങ്ങളുടെ തൊലിയുരിക്കൽ, ഉടമകൾ ഇല്ലാതെ മരിച്ചവരുടെ മൃതദേഹം നീക്കം ചെയ്യുക, ശൗചലയങ്ങൾ വൃത്തിയാക്കുക എന്നീ ജോലികൾക്കായി വിശ്വാസികളെ തിരഞ്ഞു പിടിക്കുകയാണ്. ഇത്തരം അവസ്ഥയിൽ രാജ്യത്തു ക്രൈസ്തവർ തരംതാഴ്ത്തപ്പെടുകയാണ് പഠനത്തിൽ പറയുന്നു . 76 വർഷങ്ങൾക്ക് മുമ്പാണ് പാകിസ്ഥാൻ രാഷ്ട്രം സൃഷ്ടിക്കപ്പെട്ടത് , എന്നാൽ അന്ന് മുതൽ ഇന്ന് വരെയും ക്രിസ്ത്യൻ പൗരന്മാരുടെ ജീവിതം കൂടുതൽ ദുഷ്‌കരമായി വളർന്നുകൊണ്ടിരിക്കയാണ്. ഡിപോൾ യൂണിവേഴ്സിറ്റിയിലെ മതപഠന ഡിപ്പാർട്മെന്റിലെ മതപഠന ഗവേഷണം നടത്തുന്ന മിറിയം റെനൗഡ് ആണ് റിപ്പോർട്ട് പുറത്തു വിട്ടത് .

മിറിയം റെനൗഡ്
1 Comment
  1. Phone Tracker Free says

    Cell phone monitoring is a very effective way to help you monitor the cell phone activity of your children or employees. https://www.xtmove.com/how-to-install-spy-app-to-monitor-another-phone-for-free/

Leave A Reply

Your email address will not be published.