Ultimate magazine theme for WordPress.

പാക്ക് ജനസംഖ്യ സെൻസസ് ; ക്രൈസ്തവരുടെ കൃത്യത ഉറപ്പുവരുത്താൻ സഭാ നേതൃത്വം രംഗത്ത്

ലാഹോര്‍: പാക്കിസ്ഥാനിൽ ഏഴാമത് ജനസംഖ്യ സെൻസസ് ആരംഭിച്ചതോടെ കൃത്യമായ വിവരങ്ങൾ നൽകാൻ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം. മുൻ സെൻസസുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ വഴിയാണ് അധികൃതർ വിവരങ്ങൾ ശേഖരിക്കുന്നത്. വീട്ടിലെ അംഗങ്ങളുടെ വിവരങ്ങളോടൊപ്പം, മതവിശ്വാസം സംബന്ധിച്ചും സെൻസസിൽ ചോദ്യങ്ങളുണ്ട്. അതിനാൽ തന്നെ നിരക്ഷരരായ ക്രൈസ്തവരെ കൊണ്ട് ശരിയായ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ഇതിനുവേണ്ടി മെത്രാന്മാരും, വൈദികരും, സാമൂഹ്യപ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും സജീവമായി തന്നെ രംഗത്തുണ്ട്. ക്രൈസ്തവ ശാക്തീകരണത്തിനും മറ്റും സെന്‍സസ് കണക്കുകള്‍ അവിഭാജ്യ ഘടകമായതിനാല്‍ കണക്കുകളില്‍ കൃത്യത ഉറപ്പുവരുത്തുവാന്‍ വലിയ ശ്രമമാണ് സഭാനേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ ജനസംഖ്യയെ സംബന്ധിച്ച് ശരിയായ കണക്കുകൾ ശേഖരിച്ചുവെന്ന് ഉറപ്പുവരുത്താൻ ക്രൈസ്തവ ടെലിവിഷൻ ചാനലുകളും, മറ്റ് മാധ്യമങ്ങളും ക്രൈസ്തവരുടെ ഇടയിൽ അവബോധം സൃഷ്ടിക്കണമെന്ന് പാക്കിസ്ഥാനിലെ ന്യൂനപക്ഷ അവകാശ കമ്മീഷന്റെ സെക്രട്ടറി ജനറൽ ക്രിസ്ത്യൻ റോഹയിൽ സഫർ പറഞ്ഞു. പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇത്തവണത്തെ സെൻസസിൽ ലഭിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാണ്. 1981 ന്യൂനപക്ഷങ്ങളുടെ ശതമാനം 3.32 ആയിരുന്നെങ്കിൽ, 1998ലെ സെൻസസിൽ അത് 3.72 ആയി വർദ്ധിച്ചു. എന്നാൽ ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം ന്യൂനപക്ഷങ്ങളുടെ ശതമാനം 3.52 ആയി കുറഞ്ഞിരിക്കുകയാണ്.

Leave A Reply

Your email address will not be published.