കോവിഡ് ബാധിച്ച് മരിച്ച ആകാശപറവയിലെ അന്തേവാസികളായ ശ്രികുമാറിനും, മാത്യുവിനും ചിതയൊരുക്കാൻ ഭവനാങ്കണം നല്കി, പാസ്റ്റർ പ്രിൻസ് തോമസ്
റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിൽ ഇന്നലെ (22/05/21) രാത്രി 9 മണിയോടെ കോവിഡ് ബാധിച്ച് ശ്രികുമാർ എന്ന അന്തേവാസി മരിച്ചതായി ദിവ്യകാരുണ്യ ആശ്രമം നടത്തിപ്പുകാരനായ ജോസഫ് ബ്രദർ പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാറിനെ വിളിച്ച് അറിയിക്കുകയും തുടർന്ന് പ്രസിഡന്റ് റാന്നിപോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ മുകേഷ്, റാന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ജയപ്രകാശ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പറുമായ അഡ്വക്കേറ്റ് സാംജി ഇടമുറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ശ്രീ ഉദയൻ എന്നിവരെ വിളിച്ച് വിവരം അറിയിച്ചു. മോർച്ചറി ലഭ്യത ഇല്ലാത്ത കാരണം രാത്രിയിൽ തന്നെ ഗ്യാസ് ഫർണസ് വഴി സംസ്കാരം നടത്തുന്ന ആളിനെ വിളിച്ച് സംസ്ക്കാരം നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു, തുടർന്ന് പ്രസിഡന്റ് അനിത അനിൽകുമാർ, അഡ്വക്കേറ്റ് സാംജി ഇടമുറി,
എന്നിവർ ശവശരീരം ദഹിപ്പിക്കാനുള്ള സ്ഥലം അന്വേഷിച്ച് ബഹുമാനപ്പെട്ട തുണ്ടത്തിൽ പ്രിൻസ് പാസ്റ്ററുമായി ബന്ധപ്പെടുകയും,യാതൊരു മടിയും കൂടാതെ റാന്നി അങ്ങാടിയിൽ ഉള്ള സ്വന്തം വീടിന്റെ മുന്നിൽ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊള്ളാൻ പറഞ്ഞതിൻ പ്രകാരം സംസ്ക്കാരം നടത്തുവാനുള്ള ക്രമീകരണങ്ങളിലേക്ക് പോകുമ്പോഴാണെ വീണ്ടു ജോസഫ് ബ്രദർ ആശ്രമത്തിൽ മാത്യു എന്ന മറ്റൊരാൾ കൂടെ കോവിഡ്ബാധിച്ച് മരിച്ചതായി അറിയിച്ചത്. രണ്ട് പേരേയും റാന്നി താലുക്ക് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിതികരിച്ചത്, മരണപ്പെട്ട രണ്ട് ആളുകളുടെയും ബന്ധുക്കളെ വിവരം അറിയിച്ചു രാത്രിയിൽ തന്നെ സംസ്ക്കരിക്കാനുള്ള കാര്യങ്ങളുമായി മുമ്പോട്ട് നീങ്ങി, രാത്രിയോടെ തന്നെ രണ്ട് മൃതദേഹങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ആശ്രമം നടത്തിപ്പുകാരനായ ശ്രീ ജോസഫ് ബ്രദർ അഡ്വക്കേറ്റ് സാംജി ഇടമുറി,ഉദയൻ, ഏബൽ എന്നിവർക്കൊപ്പം പി പി ഇ കിറ്റ് അണിഞ്ഞ് പ്രവീൺ തോമസ്, സാം മാത്യു എന്നിവർ ചേർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ നിന്നും ഏറ്റു വാങ്ങി അങ്ങാടിയിൽ ഉള്ള തുണ്ടത്തിൽ വീട്ടിൽ എത്തിച്ചു, പാസ്റ്റർമാരായ പ്രിൻസ് തുണ്ടത്തിൽ, റോയി വാലേൽ എന്നിവർ പ്രാർത്ഥനകൾ നടത്തി വെളുപ്പിനെ അഞ്ചു മണിയോടുകൂടി ചിതക്ക് തീ കൊളുത്തി.
