ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
മല്ലപ്പള്ളി :മല്ലപ്പള്ളി ഡിസ്ട്രിക്ട് പി.വൈ. പി. എ യുടെ നേതൃത്വത്തിൽ ഐ. പി. സി ഹെബ്രോൻ പുതുശ്ശേരി സഭാ ഹാളിൽ വെച്ച് 27/11/2022 നു 3:30 മുതൽ ജീവിത ശൈലിയും ആരോഗ്യവും എന്ന വിഷയത്തെ ആസ്‌പദമാക്കി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മല്ലപ്പള്ളി ഡിസ്റ്റിക്ട് സെക്രട്ടറി പാസ്റ്റർ എബ്രഹാം ഫിലിപ്പ് അദ്യക്ഷത വഹിച്ച സെമിനാർ ഡിസ്ട്രിക്ട് മിനിസ്റ്ററും പി. വൈ. പി. എ രക്ഷാധികാരിയുമായ പാസ്റ്റർ കെ. വി ചാക്കോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ഡോക്ടർ മുരളി അപ്പുകുട്ടനെ പാസ്റ്റർ കെ. വി. ചാക്കോ മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് ഡോക്ടർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് സംശയ നിവാരണവും നടത്തി. ഡിസ്ട്രിക്റ്റിലെ വിവിധ സഭകളിൽ നിന്നായി നിരവധി ദൈവമക്കൾ പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തിലും ജീവിത ശൈലിയും ഏറ്റവും അറിയേണ്ടതും അനിവാര്യവുമായ അറിവുകൾ പങ്കുവെച്ചുകൊണ്ട് സെമിനാർ പര്യവസാനം കുറിച്ചു.
