ഉഷ്ണ തരംഗം രൂക്ഷം ഡൽഹിയിൽ ഓറഞ്ച് അലേർട്ട്
ന്യൂഡൽഹി:ഡൽഹിയിൽ ഉഷ്‌ണതരംഗം രൂക്ഷമായതോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 44 മുതൽ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഉഷ്‌ണതരംഗം രൂക്ഷമാണ്. നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരും, ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നുമാണു കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം.
