Ultimate magazine theme for WordPress.

സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാർക്ക് അവസരം, കേരളത്തിൽ നിന്ന് റിക്രൂട്ട്മെന്റ്

യുഎഇ : സൗദി അറേബ്യയിലേക്ക് പുരുഷ നഴ്‌സുമാർക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് (ഓവർസീസ് ഡെവലപ്‌മെന്റ് & എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ്) മുഖേനയാണ് സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടക്കുന്നത്. സൗദി അറേബ്യയിലെ പ്രശസ്തമായ ഹെൽത്ത് കെയർ ഗ്രൂപ്പ് ആണ് 2 വർഷത്തേക്ക് വ്യാവസായിക മേഖലകളിലേക്ക് പുരുഷ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാർക്കാണ് അവസരമുള്ളത്.
സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണനയുണ്ടാകും. 4500 റിയാൽ (ഏകദേശം 90,000 രൂപ) ആണ് പ്രതിമാസ ശമ്പളം. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. ആഴ്ചയിൽ 60 മണിക്കൂർ ആയിരിക്കും ജോലി സമയം. വർഷത്തിൽ 30 ദിവസം വാർഷിക അവധിയുമുണ്ടാകും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം recruit@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.

Sharjah city AG