ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ, സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പൺ സ്കൂളുകളിൽ പഠിച്ച പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികൾക്കും മെഡിക്കൽ യു.ജി. പ്രവേശനപരീക്ഷയായ നീറ്റ് എഴുതാമെന്ന് സുപ്രീംകോടതി. 1997-ലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റെഗുലേഷൻസ് ഓൺ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ അത്തരം ഉദ്യോഗാർഥികളെ പരീക്ഷയിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. 2018-ൽ ഡൽഹി ഹൈക്കോടതി വ്യവസ്ഥ റദ്ദാക്കിയതിനെതിരേ മെഡിക്കൽ കൗൺസിൽ സമർപ്പിച്ച അപ്പിലീലാണ് സുപ്രീംകോടതി ഇടപെടൽ.
