ആരാധനാലയങ്ങളിൽ പരമാവധി 50 പേര്‍ക്ക് മാത്രം പ്രവേശന അനുമതി
എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെറിയ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം അവയുടെ വലിപ്പം അനുസരിച്ച് 50 ല്‍ താഴെയായി പരിമിതപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കാത്ത തരത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ കടക്കുന്നില്ലെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ഉറപ്പാക്കും. ഇതിനായി അവര്‍ ആരാധനാലയങ്ങളിലെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
